24 C
Kochi
Monday, December 6, 2021

ഗുരുവായൂരിൽ ദർശനത്തിനും വിവാഹങ്ങൾക്കും കൂടുതൽ സൗകര്യങ്ങൾ.

വെർച്വൽ ക്യൂ പ്രകാരം ഒരുദിവസം 4000 പേർക്ക് ദർശന സൗകര്യം നൽകും. ഭക്തജനങ്ങൾക്ക് 100 വിവാഹങ്ങളുടെ ബുക്കിങ്ങ് നടത്താം.

Must read

ജനുവരി ഒന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹങ്ങൾക്കും തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഭരണസമിതി യോഗം തീരുമാനിച്ചു.

ഓൺലൈൻ വെർച്വൽ ക്യൂ വഴിയും, പ്രാദേശികക്കാർ, ജീവനക്കാർ, പെൻഷൻകാർ, എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച പ്രകാരം ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ കിഴക്കേ ഗോപുരം വഴി ചുറ്റമ്പലത്തിൽ പ്രവേശിച്ച് അയ്യപ്പദർശനം നടത്തി വിളക്കുമാടത്തിനരികിലുള്ള ക്യൂ വഴി ക്ഷേത്രം പ്രദക്ഷിണം ചെയ്ത് കിഴക്കേവാതിൽ വഴി നാലമ്പലത്തിൽ പ്രവേശിച്ച് നമസക്കാരമണ്ഡപത്തിന് മുന്നിൽ വന്ന് ഗുരുവായൂരപ്പനെയും തുടർന്ന് ഗണപതി ഭഗവാനെയും ദർശനം നടത്തി വടക്കേ വാതിൽ വഴി ചുറ്റമ്പലത്തിൽപ്രവേശിച്ച് ഭഗവതി ദർശനത്തിനുശേഷം ഭഗവതിഅമ്പലം വഴി ക്ഷേത്രത്തിൽനിന്ന് പുറത്തേക്ക് കടക്കാവുന്ന രീതിയിൽ ദർശനസൗകര്യം ക്രമീകരിക്കും.

ശ്രീകോവിൽ നെയ് വിളക്ക് വഴിപാട് ഉള്ളവർക്ക് ദർശനം നേരിട്ട് നാലമ്പലത്തിലേയ്ക്ക് അനുവദിക്കും. വെർച്വൽ ക്യൂ പ്രകാരം ഒരുദിവസം 4000 പേർക്ക് ദർശനസൗകര്യം നൽകും. കിഴക്കേ നടയിൽ ക്യൂ കോംപ്ലക്സ് തുടങ്ങുന്നതിന് മുമ്പ്തന്നെ വഴിപാട് ചീട്ടാക്കാൻ പ്രത്യേക വഴിപാട് കൗണ്ടർ ഏർപ്പെടുത്തും.

ദർശന സമയക്രമം ഇനി പറയും പ്രകാരം:

1) പ്രാദേശികക്കാർ, ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ – രാവിലെ 5-30 മുതൽ 6.30 വരെ.

2) വെർച്ചൽ ക്യൂ- രാവിലെ 4-30 മുതൽ 5-30 വരെ, 9-30 മുതൽ 1-30 വരെ, വൈകുന്നേരം 5 മുതൽ 6-30 വരെ, 7-30 മുതൽ 8-30 വരെ.

3) ശ്രീകാവിൽ നെയ് വിളക്ക് വഴിപാട് വഴി പ്രത്യേക ദർശനം – ക്ഷേത്രം തുറന്നിരിക്കുന്ന സമയങ്ങളിൽ എല്ലാം.

4) ദേവസ്വം ജീവനക്കാർക്ക് 1 മുതൽ 1.30 വരെയും ദർശനം അനുവദിയ്ക്കും.

തുലാഭാരം വഴിപാടു നടത്താൻ വരുന്ന ഭജനങ്ങളെ ഭഗവതി അമ്പലം വഴി തുലാഭാരസ്ഥലത്ത് പ്രവേശിപ്പിക്കും. തുലാഭാരത്തിനു ശേഷം നിയന്ത്രിതമായ രീതിയിൽ അവർക്ക് ദർശനസൗകര്യവും നൽകും.

ഇപ്പോൾ ഒരു ദിവസം പരമാവുധി 60 വിവാഹങ്ങൾക്ക് ബുക്കിങ്ങ് സ്വീകരിയ്ക്കുന്ന സ്ഥാനത്ത് 100 വിവാഹങ്ങളുടെ ബുക്കിങ്ങ് സ്വീകരിയ്ക്കും.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിയ്ക്കും ഈ ക്രമീകരണങ്ങൾ നടപ്പിലിക്കുക.
വെർച്വൽ ക്യൂ വഴിയും മുകളിൽ പറഞ്ഞ പ്രകാരവും അല്ലാതെ വരുന്നവരെ നിലവിലെ രീതി പ്രകാരം ദിപസ്തംഭത്തിനു സമീപത്തുനിന്ന് ദർശനം നടത്താൻ അനുവദിക്കുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു.

More articles

Latest article