24 C
Kochi
Tuesday, December 7, 2021

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ കെ.പി.പി.സി നേതൃത്വത്തില്‍ ഇന്ന് രാത്രി നടത്തം സംഘടിപ്പിക്കും

Must read

‘പെണ്മയ്‌ക്കൊപ്പം’ എന്ന മുദ്രവാക്യം ഉയര്‍ത്തിയായിരിക്കും കോണ്‍ഗ്രസിന്റെ വിവിധ സംഘടനയിലുള്ള വനിതകള്‍ രാത്രി നടത്തത്തില്‍ പങ്കെടുക്കുക

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ കെ.പി.പി.സി നേതൃത്വത്തില്‍ ഇന്ന് രാത്രി നടത്തം സംഘടിപ്പിക്കും. ഇന്ന് രാത്രി 9 മണിക്ക് സ്ത്രീകളെ അണിനിരത്തി സംസ്ഥാനവ്യാപകമായി രാത്രി നടത്തം സംഘടിപ്പിക്കാന്‍ തീരുമാനമായി. പ്രതിഷേധ പരിപാടി കെ.പി.പി.സി പ്രസിഡന്റ് കെ.സുധാകരന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ‘പെണ്മയ്‌ക്കൊപ്പം’ എന്ന മുദ്രവാക്യം ഉയര്‍ത്തിയായിരിക്കും കോണ്‍ഗ്രസിന്റെ വിവിധ സംഘടനയിലുള്ള വനിതകള്‍ രാത്രി നടത്തത്തില്‍ പങ്കെടുക്കുക.

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കെതിരായ ആക്രമങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്ന ദിവസം എന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ഓറഞ്ച് നിറം അണിഞ്ഞാണ് ഈ ദിവസം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കുന്ന രാത്രി നടത്തത്തില്‍ മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ.യു എന്നീ സംഘടനിലെ
സ്ത്രീകളെല്ലാവരും പങ്കെടുക്കും. കോണ്‍ഗ്രസിന്റെ എല്ലാ ജില്ലാ പ്രതിനിധികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ധേശം നല്‍കി.

More articles

Latest article