24 C
Kochi
Tuesday, December 7, 2021

കോഴിക്കോട് വീണ്ടും സിക വൈറസ് സ്ഥിതീകരണം

Must read

ആശുപത്രിയില്‍ ആദ്യ ഫലം പോസിറ്റീവായതോടെ സാംപിളുകള്‍ വിശദമായ പരിശോധനയ്ക്കായി പുനെ വൈറോളജി ലാബിലേക്ക് അയച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സിക വൈറസ് സ്ഥിതീകരണം. കോഴിക്കോട് ചേവായൂര്‍ സ്വദേശിനി (29) ക്കാണ് രോഗബാധ സ്ഥിതീകരിച്ചത്. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ യുവതി നാട്ടില്‍ എത്തിയപ്പോഴാണ് രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴയിലെ വൈറോളെജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫലമാണ് പുറത്തു വന്നത്.

ആശുപത്രിയില്‍ ആദ്യ ഫലം പോസിറ്റീവായതോടെ സാംപിളുകള്‍ വിശദമായ പരിശോധനയ്ക്കായി പുനെ വൈറോളജി ലാബിലേക്ക് അയച്ചു. യുവതി
ഇപ്പോള്‍ ആയുപത്രിയില്‍ നിന്ന് വീട്ടിലേക്കു പോയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊതുകുകളിലൂടെ പകരുന്ന ഫ്‌ളാവിവൈറസാണ് സിക. പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് സിക ബാധയുടെ പ്രധാന
ലക്ഷണങ്ങള്‍.

സിക വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് മുതല്‍ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയുള്ളു. എല്ലാവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല്‍ രോഗത്തിന്റെ അപകട വ്യാപ്തിയും വലുതാണ്. 1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് 1952 ല്‍ മനുഷ്യരിലും കണ്ടെത്തി. ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്രസീല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സിക വൈറസ് ബാധ സ്ഥിതീകരിച്ചിട്ടുണ്ട്‌

More articles

Latest article