26 C
Kochi
Monday, October 25, 2021

വീണ്ടും ആരാധകരെ നിരാശയിലാക്കി കോലി: റോയല്‍ ചാലഞ്ചേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു.

Must read

ജോലിഭാരം കൂടുതലാണെന്നു പറഞ്ഞാണു കോലി ഇന്ത്യന്‍ ടീം നായകസ്ഥാനം ഒഴിയാനുള്ള തീരുമാനമെടുത്തത്.

ദുബായ്: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഐപിഎലിനു ശേഷം ഒഴിയുമെന്നു വിരാട് കോലി. ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ലോകകപ്പിനു ശേഷം വിടുമെന്ന് അറിയിച്ചതിനു 2 ദിവസങ്ങള്‍ക്കു ശേഷമാണു കോലിയുടെ ഈ പുതിയ പ്രഖ്യാപനം.

‘ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ ഇതായിരിക്കും എന്റെ അവസാന ഐപിഎല്‍. പക്ഷേ, ഐപിഎലിലെ എന്റെ അവസാനമത്സരം വരെ ആര്‍സിബി കളിക്കാരനായി തുടരും’ ബാംഗ്ലൂര്‍ ടീം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കോലി പറഞ്ഞു.

2013ല്‍ ന്യൂസീലന്‍ഡ് താരം ഡാനിയേല്‍ വെട്ടോറിയില്‍ നിന്നാണു കോലി ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ജോലിഭാരം കൂടുതലാണെന്നു പറഞ്ഞാണു കോലി ഇന്ത്യന്‍ ടീം നായകസ്ഥാനം ഒഴിയാനുള്ള തീരുമാനമെടുത്തത്.

More articles

Latest article