24 C
Kochi
Monday, December 6, 2021

സര്‍ക്കാര്‍ പിന്തുടര്‍ന്നത് സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശം; അടയുന്നത് തച്ചങ്കരി, സന്ധ്യ, സുധേഷ് കുമാര്‍ വഴികള്‍

Must read

പ്രത്യേക ലേഖകന്‍

എഡിജിപി പോസ്റ്റില്‍ നിന്നും നേരിട്ടായിരുന്നു പൊലീസ് തലപ്പത്തേക്കുള്ള അനില്‍ കാന്തിന്റെ വരവ്; ഋഷിരാജ് സിംഗ്, സുധേഷ് കുമാര്‍, ബി സന്ധ്യ,ടോമിന്‍ തച്ചങ്കരി എന്നിവര്‍ സീനിയോറിറ്റിയില്‍ മുന്നില്‍ നില്‍ക്കെയാണ് അനില്‍ കാന്തിനെ സര്‍ക്കാര്‍ നിയമിച്ചത്; അനില്‍കാന്തിനു സര്‍വീസ് നീട്ടി നല്‍കിയതോടെ ഈ മൂന്നു പേരുടെയും സാധ്യതകള്‍ ഫലത്തില്‍ അടയുകയാണ് ചെയ്തിരിക്കുന്നത്; ഇവരില്‍ അവസാനം വിരമിക്കുന്നത് ടോമിന്‍ തച്ചങ്കരിയാണ്; അദ്ദേഹം 2023 ജൂണിലാണ് വിരമിക്കുന്നത്. ഈ മാസം വരെ തന്നെ അനില്‍ കാന്തിനും തുടരാം

തിരുവനന്തപുരം: ഡിജിപിയായി അനില്‍കാന്തിന്റെ സേവന കാലാവധി സര്‍ക്കാര്‍ നീട്ടി. 2023 ജൂൺ മുപ്പത് വരെ ഇനി അദ്ദേഹത്തിനു ഡിജിപിയായി തുടരാം. ഏഴു മാസം സേവന കാലാവധി ബാക്കി നില്‍ക്കെയാണ് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് പിന്‍ഗാമിയായി അനില്‍ കാന്ത് സ്ഥാനമേല്‍ക്കുന്നത്. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്.

2022 ജനുവരി 31ന് അദ്ദേഹം വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് അനില്‍കാന്തിനു സര്‍വീസ് നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നീക്കിയത്. ഡിജിപിയായി സര്‍വീസില്‍ തുടരുന്ന ആള്‍ക്ക് രണ്ടു വര്‍ഷ സേവന കാലാവധി നല്‍കണം എന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

സര്‍ക്കാര്‍ പിന്തുടര്‍ന്നത് സുപ്രീംകോടതി നിര്‍ദ്ദേശം 

അനില്‍ കാന്തിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ ഈ നിര്‍ദേശം അതേപടി പിന്തുടരുകയാണ് ചെയ്തത്. അനില്‍ കാന്ത് ഡിജിപിയാകുമ്പോള്‍ സേവന കാലാവധി സര്‍ക്കാര്‍ രേഖപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം വിരമിക്കുമ്പോള്‍ ഡിജിപിയായി ടോമിന്‍ തച്ചങ്കരി വരുമെന്ന് സൂചനകളുണ്ടായിരുന്നു.

ഒരേസമയം അടയുന്നത് മൂന്നു ഡിജിപിമാരുടെ വഴികള്‍ 

1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനില്‍കാന്ത്. എഡിജിപി പോസ്റ്റില്‍ നിന്നും നേരിട്ടായിരുന്നു പൊലീസ് തലപ്പത്തേക്കുള്ള അനില്‍ കാന്തിന്റെ വരവ്. ഋഷിരാജ് സിംഗ്, സുധേഷ് കുമാര്‍, ബി സന്ധ്യ,ടോമിന്‍ തച്ചങ്കരി എന്നിവര്‍ സീനിയോറിറ്റിയില്‍ മുന്നില്‍ നില്‍ക്കെയാണ് അനില്‍ കാന്തിനെ സര്‍ക്കാര്‍ നിയമിച്ചത്.

അനില്‍കാന്തിനു സര്‍വീസ് നീട്ടി നല്‍കിയതോടെ ഈ മൂന്നു പേരുടെയും സാധ്യതകള്‍ ഫലത്തില്‍ അടയുകയാണ് ചെയ്തിരിക്കുന്നത്. ഇവരില്‍ അവസാനം വിരമിക്കുന്നത് ടോമിന്‍ തച്ചങ്കരിയാണ്. അദ്ദേഹം 2023 ജൂണിലാണ് വിരമിക്കുന്നത്. ഈ മാസം വരെ തന്നെ അനില്‍ കാന്തിനും തുടരാം.

സുധേഷ് കുമാർ 2022 ഒക്ടോബറിലും, ബി.സന്ധ്യ 2023 മെയ് മാസവും ടോമിൻ ജെ.തച്ചങ്കരി 2023 ജൂണിലും വിരമിക്കും.കേരള കേഡറിൽ എഎസ്പി ആയി വയനാട് സർവീസ് ആരംഭിച്ച അനിൽകാന്ത് തിരുവനന്തപുരം റൂറൽ, റെയിൽവേ എന്നിവിടങ്ങളിൽ എസ്പി ആയി പ്രവർത്തിച്ചു. തുടർന്ന് ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്പി ആയും പ്രവർത്തിച്ചു.

എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷൻ സിഎംഡി ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി ആയും പ്രവർത്തിച്ചു. ഫയർഫോഴ്സ് ഡയറക്ടർ ജനറൽ, ബറ്റാലിയൻ, പോലീസ് ആസ്ഥാനം, സൗത്ത് സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എഡിജിപി ആയും ജോലി നോക്കിയിട്ടുണ്ട്. ദീര്‍ഘ ദൂര ഓട്ടക്കാരനായ അനില്‍കാന്ത് എഡിജിപി പദവിയില്‍ നിന്ന് നേരെ ഡിജിപി പദവിയില്‍ എത്തുകയായിരുന്നു.

 

More articles

Latest article