26 C
Kochi
Monday, October 25, 2021

അധികാരത്തിലേറിയാല്‍ 6 മാസത്തിനകം ലക്ഷം പേര്‍ക്കു തൊഴില്‍: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കേജ്രിവാള്‍

Must read

‘ജനം അധികാരത്തില്‍ എത്തിച്ചാല്‍, സംസ്ഥാനത്തു തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഗ്ദാനങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാള്‍. ‘ജനം അധികാരത്തില്‍ എത്തിച്ചാല്‍, സംസ്ഥാനത്തു തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കു ജോലി നല്‍കും. തൊഴിലില്ലാത്തവര്‍ക്കു പ്രതിമാസം 5000 രൂപ ധനസഹായം ഉറപ്പാക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ യുവാക്കള്‍ക്ക് 80 ശതമാനം സംവരണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ രൂപീകരിച്ച് 6 മാസത്തിനകം 1 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ജോബ് പോര്‍ട്ടല്‍ സജ്ജമാക്കും’ കേജ്രിവാള്‍ പറഞ്ഞു.

ഹല്‍ദ്വാനിയിലെ യോഗത്തില്‍ വെച്ചായിരുന്നു അരവിന്ദ് കേജ്രിവാള്‍ പ്രഖ്യാപനം നടത്തിയത്. തൊഴിലില്ലായ്മ മൂലമാണു സംസ്ഥാനത്തെ യുവാക്കള്‍ മറ്റിടങ്ങളിലേക്കു കുടിയേറുന്നത്. ഉത്തരാഖണ്ഡിലെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ ജോലി ലഭ്യമാക്കും. കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് അതു സാധ്യമാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

More articles

Latest article