24 C
Kochi
Tuesday, December 7, 2021

കാവലായി തമ്പാനെത്തുന്നു; സസ്‌പെന്‍സ് നിറച്ച് കാവലിന്റെ പുതിയ ടീസര്‍

Must read

46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സസ്പെന്‍സ് തന്നുകൊണ്ടാണ് അവസാനിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷന്‍ ത്രില്ലറാണ് ‘കാവല്‍’. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കാവലി’ന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. ആകാംക്ഷയും ഒപ്പം ആവേശവും ഉണര്‍ത്തുന്നതാണ് പുതിയ ടീസര്‍. ഇറങ്ങി മിനിറ്റുകള്‍ക്കകം തന്നെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. സുരേഷ് ഗോപിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടു.

46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സസ്പെന്‍സ് തന്നുകൊണ്ടാണ് അവസാനിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വേഷമിടുന്ന ആക്ഷന്‍ ത്രില്ലറാണ് ‘കാവല്‍’. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചെറുപ്പകാലവും, പ്രായമായതുമായ രണ്ട് ഷെയ്ഡുളള കഥാപാത്രങ്ങളെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ആക്ഷന്‍ ഫാമിലി ഡ്രാമയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രം നവംബര്‍ 25നാണ് ചിത്രം പ്രേക്ഷകര്‍ക്കരികില്‍ എത്തും.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ഒ.ടി.ടിയില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നിരുന്നെന്നും, എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളെന്ന് തീരുമാനിക്കുകയായിരുന്നെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തമ്പാന്‍ എന്ന നായക വേഷത്തില്‍ സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന വേഷത്തില്‍ രണ്‍ജി പണിക്കരും അഭിനയിക്കുന്നു.

തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കറിന്റെ മകന്‍ നിധിന്റെ രണ്ടാമത്തെ ചിത്രമാണ് കാവല്‍. നിധിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെയ്ല്‍ എന്‍ഡ് എഴുതുന്നത് അച്ഛല്‍ രണ്‍ജി പണിക്കര്‍ ആണ്. ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍ ആണ്.

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി. കെ. ഹരി നാരായണന്റെ വരികള്‍ക്ക് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.

More articles

Latest article