കക്കയം ഹൈഡല്‍, ഇക്കോ ടൂറിസം സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി

കഴിഞ്ഞ ആഗസ്റ്റ് 18 മുതല്‍ അടച്ചിട്ട സെന്ററുകളാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങിയത്.

ബാലുശ്ശേരി: കക്കയം ഹൈഡല്‍, ഇക്കോ ടൂറിസം സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സെന്ററുകളാണ് തുറന്നത്. കഴിഞ്ഞ ആഗസ്റ്റ് 18 മുതല്‍ അടച്ചിട്ട സെന്ററുകളാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങിയത്.

ഒഴിവ് ദിവസങ്ങളായ ശനി, ഞായര്‍ ദിവസങ്ങളില്‍ നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. ഞായറാഴ്ച മാത്രം 482 ത്തോളം പേരാണ് കക്കയം ഡാം സൈറ്റ് ഏരിയയിലെത്തിയത്. കൂടാതെ ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായുള്ള ബോട്ട് സര്‍വിസ് തുടങ്ങിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.