LogoLoginKerala

ഭരണഘടനാപരമായി ഇല്ലാത്ത അധികാരം തനിക്കുണ്ടെന്ന് ഗവര്‍ണര്‍ ശഠിക്കരുത്; കെ വി തോമസ്

 
ഭരണഘടനാപരമായി ഇല്ലാത്ത അധികാരം തനിക്കുണ്ടെന്ന് ഗവര്‍ണര്‍ ശഠിക്കരുത്; കെ വി തോമസ്

 

കൊച്ചി: ഭരണഘടനാപരമായി ഇല്ലാത്ത അധികാരം തനിക്കുണ്ടെന്ന് ഗവര്‍ണര്‍ ശഠിക്കരുതെന്ന് കെ വി തോമസ്.
ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് വളരെ വ്യക്തമായി ഭരണഘടനയില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. മന്ത്രിമാരെ നിയമിക്കുന്നത് നിയമസഭയില്‍ ഭുരിപക്ഷമുള്ള മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ഉപദേശങ്ങള്‍ സ്വികരിക്കേണ്ടത് ഗവര്‍ണറുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ അംഗീകരിക്കുന്ന ബില്ലുകള്‍ പാസാക്കുകയെന്നത് ഗവര്‍ണറുടെ സാമാന്യ അധികാരമാണ്. ഇല്ലാത്ത അധികാരമുണ്ട് എന്ന ഗവര്‍ണറുടെ നിലപാട് ഭരണഘടന വിരുദ്ധമാണ്. ഭരണഘടന പ്രകാരം ലഭിച്ചിട്ടുള്ള അധികാരങ്ങള്‍ക്കപ്പുറത്ത് വേറൊരു അധികാരം ഗവര്‍ണര്‍ക്കില്ല. ഭീഷണിയുടെ സ്വരം ഗവര്‍ണര്‍ക്ക് യോജിച്ചതല്ലെന്നും കെവി തോമസ് പറഞ്ഞു.