30 C
Kochi
Saturday, January 22, 2022

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി

Must read

കരുത്തരായ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി. നാലു കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ജംഷഡ്‌പൂർ എഫ് സി

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ കരുത്തരായ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി. ആദ്യ പകുതിയില്‍ സൈമിന്‍ലെന്‍ ദംഗലിലൂടെ മുന്നിലെത്തിയ ജംഷഡ്‌പൂർ രണ്ടാം പകുതിയില്‍ അലക്‌സിലൂടെ ലീഡുയര്‍ത്തി. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നിൽക്കെ പ്രീതം കോട്ടാൽ എടികെയുടെ ആശ്വാസ ഗോള്‍ നേടി.

നാലു കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി പോയന്റ് പട്ടികയില്‍ മുംബൈ സിറ്റി എഫ് സിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ജംഷഡ്‌പൂർ എഫ് സി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.

കളിയുടെ 37-ാം മിനിറ്റില്‍ ദംഗലിലൂടെ ജംഷഡ്പൂര്‍ ലീഡെഡുത്തു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ജംഷഡ്പൂര്‍ രണ്ടാം പകുതിയിലും ആക്രമിച്ചു തന്നെയാണ് കളിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ അലക്‌സ് ലിമ 84-ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ ജയമുറപ്പിച്ച് രണ്ടാം ഗോളും നേടിയത്.

എന്നാൽ കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ പ്രീതം കോട്ടാൽ എടികെയുടെ ആശ്വാസ ഗോള്‍ നേടി. പ്രീതം നേടിയ ഗോള്‍ ഓഫ് സൈഡാണെന്ന് ജംഷ്ഡ്പൂര്‍ കളിക്കാല്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. എന്നാല്‍ റീപ്ലേകളില്‍ അത് ഓഫ് സൈഡാണെന്ന് വ്യക്തമാവുകയും ചെയ്തു. ആദ്യ രണ്ട് കളി ജയിച്ചു തുടങ്ങിയ എടികെയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

More articles

Latest article