ഖത്തറില്‍ കോവിഡ് നിയമം ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: 517 പേര്‍ക്ക് കേസ്

412 പേര്‍ക്കെതിരെ പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ മാസ്‌ക്ക് ധരിക്കാത്തതിനും 98 പേര്‍ക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ദോഹ: ഖത്തറില്‍ കോവിഡ് നിയമം ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനില്‍ 517 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതില്‍ 412 പേര്‍ക്കെതിരെ പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ മാസ്‌ക്ക് ധരിക്കാത്തതിനും 98 പേര്‍ക്കെതിരെ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് നാല് പേര്‍ക്കെതിരെയും ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ച മൂന്ന് പേര്‍ക്കതിരെയും നടപടിയെടുത്തു.