24 C
Kochi
Tuesday, December 7, 2021

ഈ മരണങ്ങള്‍ക്ക് ഉത്തവാദി ഗാഡ്ഗിലിനെ എതിര്‍ത്ത കുടിയേറ്റ രാഷ്ട്രീയമോ സര്‍ക്കാരോ?

Must read

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതില്‍ കേരളത്തിലെ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് നിരയും ബിഷപ്പുമാരും ഉള്‍പ്പെട്ടിരുന്നു.

എം.എസ്.ശംഭു

പ്രകൃതിയെ മനുഷ്യന്‍ നോവിച്ചാല്‍ പ്രകൃതി തിരിച്ച് പ്രതികരിക്കും എന്ന പാഠമാണ്, പെട്ടിമുടി, കുട്ടിക്കല്‍, തുടങ്ങി ദുരന്തങ്ങള്‍ നമ്മേ പഠിപ്പിച്ചത്. അനധികൃതമായി പ്രകൃതി കയ്യേറി മനുഷ്യവാസ കേന്ദ്രമാക്കി വനത്തെ മാറ്റുമ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണ്? പാറമടകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കിയ മാറിമാറി വന്ന സര്‍ക്കാരുകള്‍ ക്വാറികളെ നിയന്ത്രിക്കുന്നതിന് എന്ത് മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. കൂട്ടിക്കലിലെ അവസാനത്തെ അപകടം നമുക്ക് മുന്നില്‍ ചോദ്യമായി അവശേഷിക്കുമ്പോള്‍ മാധവ് ഗാഡ്ഗില്‍ മുന്നോട്ട് വച്ച റിപ്പോര്‍ട്ടാണ് ചേര്‍ത്ത് വായിക്കേണ്ടത്.

നാല് വര്‍ഷം മുന്‍പാണ് മലയാളത്തിലെ ഒരു ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ കൂട്ടിക്കലിലെ അനധികൃത പാറഘനനത്തെ കുറിച്ച് വാര്‍ത്ത എത്തിയത്. കരിങ്കല്‍ മാഫിയകളും പാറക്വാറി ഉടമകളും കൂടി യഥേഷ്ടം കാട് കയ്യേറി പാറഘനനം നടത്തിയപ്പോള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ നോവിച്ചതില്‍ ആര്‍ക്കാണ് ഉത്തരവാദിത്വം.,

Madhav Gadgil: Ghats Ecology report was misinterpreted

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തതില്‍ കേരളത്തിലെ കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് നിരയും ബിഷപ്പുമാരും ഉള്‍പ്പെട്ടിരുന്നു. മലയോര സംരക്ഷണ സമിതിയെന്ന് ആവശ്യപ്പെട്ട് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തടഞ്ഞപ്പോള്‍ അനന്തരഫലം ലഭിച്ചത് മൂന്ന് വയസുള്ള കുഞ്ഞ് അടക്കമുള്ളവര്‍ മണ്ണിനടിയിലേക്ക് മറഞ്ഞ കാഴ്ചയാണ്.

കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ,വല്യേന്ത പാറമടകളുടെ പ്രവര്‍ത്തനം നഗ്നമായ നിയമലംഘനം ആയിരുന്നിട്ട് പോലും ജില്ലാ ഭരണകൂടത്തിനോ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനോ കൂച്ച് വിലങ്ങിടാന്‍ കഴിഞ്ഞില്ല. അന്ന് ഈ നഗ്നമായ പ്രകൃതി ഖനനത്തെ എതിര്‍ത്ത് രംഗത്ത് വന്നത് മാതൃഭൂമി പത്രം മാത്രമാണ്. മുണ്ടക്കയത്തെ ലേഖകനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജൈവവൈവിധ്യ ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തിട്ട് പോലുമില്ലായിരുന്നില്ല. മുന്നറിയിപ്പിനെ അവഗണിച്ച സര്‍ക്കാരും ഭരണകൂടവും തന്നെയല്ലേ ഈ മരണങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടത്.

In the aftermath of Kerala Floods, NGT has directed the six Western Ghats States from giving environmental clearance to activities that may adversely impact the eco-sensitive areas of the mountain ranges.

കോട്ടയം ജില്ലയില്‍ ദുരന്തമുണ്ടായത് കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി പ്രദേശങ്ങളിലാണ്. കോട്ടയം ടൗണില്‍ നിന്ന് മുണ്ടക്കയം ടൗണിലേക്ക് 52 കിലോ മീറ്ററാണ് ദൂരം. മുണ്ടക്കയം ടൗണില്‍ നിന്ന് ഇടത്തോട്ട് മുക്കുളം എന്ന സ്ഥലത്തേക്ക് 14 കിലോ മീറ്ററാണുള്ളത്. ഈ വഴി ഏതാണ്ട് 7 കിലോമീറ്റര്‍ എത്തുമ്പോള്‍ കൂട്ടിക്കലെത്തും. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന മേഖലയാണ് ഇവരണ്ടും.

ഇവിടെ നിന്ന് വളരെ അടുത്താണ് ഇടുക്കി ജില്ലയിലെ കൊക്കയാര്‍. ഏകദേശം പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ തന്നെ ഇവിടെ ദുരന്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുന്നത് എന്ന് തന്നെ സാക്ഷ്യപ്പെടുത്താം. മേഘവിസ്‌ഫോടനം എന്ന് പറയുമ്പോഴും അനധികൃത നിര്‍മ്മാണവും മലതുരക്കലുമെല്ലാം നഗ്നമായ നിയമലംഘനം ആയിരുന്നില്ലേ?

ഇനി എന്തായിരുന്നു മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരമാര്‍ശിച്ചിരുന്നത് എന്ന് പരിശോധിക്കാം. കേരളം മുതല്‍ ഗുജറാത്ത് വരെ ആറു സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ 13 ശാസ്ത്രജ്ഞരടങ്ങിയ കമ്മിറ്റിയെ നിയമിച്ചത്. പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതിക സാഹചര്യം വിലയിരുത്തുക, പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ പരിശോധിക്കുക, സംരക്ഷണ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക
പശ്ചിമഘട്ട അതോറിറ്റിയുടെ ഘടന തീരുമാനിക്കുക തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍.

പൊതുസ്ഥലം സ്വകാര്യ സ്ഥലമായി മാറ്റരുതെന്നും വനഭൂമി വനേതര ഭൂമിയാക്കി മാറ്റാനോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നും ഗാഡ്ഗില്‍ ശിപാര്‍ശ ചെയ്തു.ഇതിന്റെ അര്‍ത്ഥം പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ തടയണം എന്ന് തന്നെയായിരുന്നു, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട ശിരാസാല്‍ വഹിച്ചില്ലെങ്കിലും മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ തടയാന്‍ തയ്യാറായത് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു.അന്ന് വി.എസിനെതിരെ പാര്‍ട്ടി ഘടകം പോലും വാളെടുത്ത് രംഗത്തെത്തി. മലയോര ക്രിസ്ത്യാനികളും തങ്ങളുടെ ഭൂമി നഷ്ടമാകുമെന്ന തീരുമാനത്തെ ഭയന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മലയോര സംരക്ഷണസിമിതിയുമായി രംഗത്തെത്തി.

30 മുതല്‍ 50 വരെ വര്‍ഷം കഴിഞ്ഞ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ത്തുന്നതുള്‍പ്പെടെയുള്ള നടപടികളും നദികളുടെ ഒഴുക്ക് തസ്സപ്പടുത്താതിരിക്കാനും
മാര്‍ഗരേഖ മാധവ് ഗാഡ്ഗില്‍ മുന്നോട്ട് വച്ചെങ്കിലും ഇതിനേയും സര്‍ക്കാര്‍ അംഗീകരിച്ചില്ല. അനന്തരഫലമായി രണ്ട് പ്രളയങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നു. മഴമുന്നറിയിപ്പും അപകടത്തിന്റെ വ്യാപ്തിയും കണക്ക് കൂട്ടാതെയാണ് ആദ്യപ്രളയകാലത്ത് ഇടുക്കാ ഡാം തുറന്ന് വിട്ടത്. കുട്ടനാട്, ചെങ്ങന്നൂര്‍ തുടങ്ങി താഴ്ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. ജീവശവങ്ങള്‍ പുഴയിലൂടെ ഒഴുകി നടന്നിട്ടും പഠിച്ചില്ല. 1977ന് ശേഷമുണ്ടായ കൈയേറ്റങ്ങള്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിച്ചതോടെ വിളറിപൂണ്ട രാഷ്ട്രീയനിരയും ഉറഞ്ഞ് തുള്ളി രംഗത്തെത്തി.

മാധവ് ഗാഡ്ഗിലിനെ വെട്ടാന്‍ കസ്തൂരി രംഗന്‍

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ആധിപൂണ്ട കേരളത്തിലെ കുടിയേറ്റ രാഷ്ട്രീയനിലതന്നെയായിരുന്നു മുദ്രാവാക്യം മുഴക്കിയതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കാനായി അവര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ആശ്രയിച്ചു. മാധവ് ഗാഡ്ഗിലിന്റെ വാദങ്ങളെ ശുദ്ധമായ പാലില്‍ വെള്ളം ചേര്‍ത്ത പോലെയാക്കി. കേരളത്തിലെ കൊള്ളക്കാരേയും ക്വാറി മുതലാളിമാരേയും തൃപ്തിപ്പെടുത്തിയ റിപ്പോര്‍ട്ടുമായി കസ്തൂരിരംഗനുമെത്തി. 2012ല്‍ നിയമിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത് മാധവ് ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയുള്ള രൂപരേഖ.Gadgil on Western Ghats protection: 'Use our report for deliberations at the grassroot-level'

പശ്ചിമഘട്ടത്തെ സ്വാഭാവികഭൂമി, കാര്‍ഷിക ഭൂമി എന്നിങ്ങനെ രണ്ടായിതരംതിരിച്ചു. കാര്‍ഷികഭൂമിയില്‍ തോട്ടവും ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുത്തി. പശ്ചിമഘട്ടത്തിന്റെ 51% കാര്‍ഷികഭൂമിയും 41% സ്വാഭാവിക ഭൂമിയാണെന്നും വാദിച്ചു. 123 ഗ്രാമങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുമെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടെങ്കിലും ഇതും രാഷ്ട്രീയ ക്വാറി മാഫിയ നിരയെ ചൊടിപ്പിച്ചു. അന്ന് ആന്റണിയുടെ വാക്കിനെ പോലും പിടിച്ച് കെട്ടാന്‍ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി പാര്‍ലമെന്റിലേക്ക് വണ്ടികയറേണ്ടി വന്നു. കോണ്‍ഗ്രസിന് രാഷ്ട്രീയ ആയുധമായി എത്തിയ റിപ്പോര്‍ട്ടില്‍ ഇടതിനും വലതിനും നേട്ടമുണ്ടായി. ദുരന്തഭൂമികളില്‍ ശ്മാശാന സമാനമായ ജീവിതമാണ് ജനസമൂഹം നയിക്കുന്നത്. ഇനി പറയു മാധവ് ഗാഡ്ഘില്‍ റിപ്പോര്‍ട്ടിനെ ചോരയില്‍ മുക്കി കൊലപ്പെടുത്തിയിട്ട് എന്ത് നേടി!.

 

More articles

Latest article