LogoLoginKerala

റോഡരികിലെ അനധികൃത ബോർഡുകൾ നീക്കാൻ പൊലീസിനും ഭയമെന്ന് ഹൈക്കോടതി

 
റോഡരികിലെ അനധികൃത ബോർഡുകൾ നീക്കാൻ പൊലീസിനും ഭയമെന്ന് ഹൈക്കോടതി

സർക്കാർ പ്രവർത്തിക്കാത്തതിന് പോലും ഹൈക്കോടതിയെ ട്രോളുകയാണ് എന്നും ഹൈക്കോടതി 

കൊച്ചി : സംസ്ഥാനത്തെ റോഡരികിലുള്ള അനധികൃത ബോർഡുകൾ നീക്കാൻ പൊലീസിനും ഭയമെന്ന് ഹൈക്കോടതി. ബോർഡുകൾ തൊട്ടാൽ സ്ഥലം മാറ്റപ്പെടും എന്നാണ് അവസ്ഥ. നടപടിയെടുക്കാൻ സർക്കാരിന് സാധിക്കില്ലെങ്കിൽ പറയണം. സർക്കാർ പ്രവർത്തിക്കാത്തതിന് പോലും ഹൈക്കോടതിയെ ട്രോളുകയാണ് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്രയ്ക്കായി സ്ഥാപിച്ച അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിയമലംഘനം നടത്തിയവർക്കെതിരെ കേസ് എടുത്ത് നടപടി സ്വീകരിക്കണം എന്നും ബാനറുകളും പരസ്യങ്ങളും വച്ചത് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.ബാനർ വിഷയത്തിൽ കോടതി ഉത്തരവ് നടപ്പാക്കാത്തത് വൻ ദുരന്തമാണെന്നും ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരിൽനിന്ന് വിശദീകരണം തേടുമെന്നും കോടതി അറിയിച്ചിരുന്നു.