LogoLoginKerala

ഇലന്തൂര്‍ ഇരട്ട നരബലി; പ്രതികള്‍ക്കെതിരെ പീഡനക്കുറ്റം കൂടി ചുമത്താന്‍ അന്വേഷണ സംഘം

 
ഇലന്തൂര്‍ ഇരട്ട നരബലി; പ്രതികള്‍ക്കെതിരെ പീഡനക്കുറ്റം കൂടി ചുമത്താന്‍ അന്വേഷണ സംഘം

 

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ പ്രതികള്‍ക്കെതിരെ പീഡനക്കുറ്റം കൂടി ചുമത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടും. പീഡിപ്പിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവ ഗുരുതരമായ കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ഇതിന്റെ ഭാഗമായി കേസിലെ ഒന്നും രണ്ടും പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ് എന്നിവരുടെ ശേഷി പരിശോധന പൊലീസ് ഇന്നലെ നടത്തിയിരുന്നു. ഷാഫി, ഭഗവല്‍ സിംഗ് എന്നിവരുടെ ദേഹ പരിശോധനയില്‍ സംശയകരമായ ചില മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ ആരോഗ്യ സ്ഥിതി മൂന്ന് ദിവസം കൂടുമ്പോള്‍ പരിശോധിച്ച് വിലയിരുത്തണമെന്ന് കോടതി നിര്‍ദേശമുണ്ട്.