30 C
Kochi
Saturday, January 22, 2022

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം : മമ്പറം പാനലിനെ തോല്‍പ്പിച്ച് യു.ഡി.എഫ്

Must read

ആശുപത്രിയുടെ തലപ്പത്ത് നിന്ന് 29 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരന്‍ പടിയിറങ്ങുന്നത്

തലശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെ തോല്‍പ്പിച്ച് യു.ഡി.എഫിൻ്റെ ജയം. മത്സരം നടന്ന 12 സീറ്റിലും വിജയിച്ചാണ് യു.ഡി.എഫ് ഭരണം ഉറപ്പിച്ചത് . ഇത് സുധാകരൻ്റെ വലിയ രാഷ്ട്രീയ വിജയമാണ്.

ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാരോപിച്ച് ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു . മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ച കോണ്‍ഗസ് മമ്പറം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.കെ. പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കുകയും ഡി.സി.സി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തിരുന്നു.ആശുപത്രിയുടെ തലപ്പത്ത് നിന്ന് 29 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരന്‍ പടിയിറങ്ങുന്നത്.

അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിച്ചത്. ഗുണ്ടകളെയിറക്കി കെ. സുധാകരന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരൻ്റെ പരാതിയെ തുടര്‍ന്ന് പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികള്‍.

More articles

Latest article