LogoLoginKerala

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ്; മണിച്ചന്‍ പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം

 
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ്; മണിച്ചന്‍ പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം

 

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതിയായ മണിച്ചന്‍ കോടതി നിര്‍ദേശിച്ച പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പത് മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണെമെന്ന് കേരളം. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 30 ലക്ഷത്തിലധികം രൂപയുടെ പിഴ മണിച്ചന്‍ അടച്ചാല്‍ ആ തുക മദ്യദുരന്ത കേസിലെ ഇരകള്‍ക്ക് കൈമാറുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.