30 C
Kochi
Saturday, January 22, 2022

ഇടുക്കി ഡാം നാളെ തുറക്കും

Must read

നാളെ രാവിലെ 6 മണിക്ക് ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 2,401 അ​ടി​യി​ൽ എ​ത്തി

ചെ​റു​തോ​ണി: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. നാളെ രാവിലെ 6 മണിക്ക് ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പിച്ചിരുന്നു. വൈ​ദ്യു​തി വ​കു​പ്പു​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 2,401 അ​ടി​യി​ൽ എ​ത്തി.

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് തു​ട​ര്‍​ച്ച​യാ​യി മ​ഴ ല​ഭി​ക്കു​ന്ന​തി​നാ​ലും മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍​നി​ന്നും ജ​ലം ഒ​ഴു​കി എ​ത്തു​ന്ന​തി​നാ​ലും ഇടുക്കി അണക്കെട്ടിലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട്ട മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് ഇ​ടു​ക്കി ഡാ​മി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രുന്നത്. എന്നാൽ രാത്രിയോടെ മുല്ലപ്പെരിയാറിലെ ഒമ്പത് ഷട്ടറുകൾ തുറന്നതോടെ ഇടുക്കി അണക്കെട്ടിലെ ഒരു ഷട്ടർ തുറക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

More articles

Latest article