24 C
Kochi
Tuesday, December 7, 2021

തെക്കന്‍ കേരളത്തില്‍ മഴ ശക്തം; 4 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Must read

പതിനൊന്ന് ജില്ലകളില്‍ ഇന്ന്‌യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ മഴ ശക്തം. തുടര്‍ച്ചയായി 4 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദം രൂപപെട്ടതിനെ തുടര്‍ന്ന് കേരള തീരത്ത് അതിശക്ത മഴയ്ക്ക് കാരണം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഒഴികയുള്ള ജില്ലകളലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

മലയോര തീരദേശ മേഘലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം കാലാവസ്ഥ വകുപ്പ് നല്‍കി. ഓറഞ്ച് അലേര്‍ട്ടിനു സമമായ ശ്രദ്ധ വേണമെന്നും കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യത.

More articles

Latest article