ഒഡീഷയില്‍ കനത്ത മഴ തുടരുന്നു; 4 പേര്‍ മരണപെട്ടു

155 മില്ലീ മീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.

ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ടു ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയില്‍ നാല് പേര്‍ മരണപെട്ടു. സ്‌പെഷല്‍ റിലീഫ് കമ്മീഷണര്‍ പ്രദീപ് കെ. ജെനയാണ് ഇക്കാര്യം അറിയിച്ചത്.

155 മില്ലീ മീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. ഇതേതുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഭുവനേശ്വര്‍, കട്ടക്, ഭദ്രക് തുടങ്ങിയ മേഖലകളിലും വെള്ളം കയറിയിരുന്നു.