അമ്മത്തൊട്ടിലിന് ട്രിന്‍സ് വിദ്യാര്‍ത്ഥികളുടെ ഏഴര ലക്ഷം
Updated: Apr 20, 2023, 19:49 IST

സാമൂഹിക പ്രതിബദ്ധതജീവിതത്തില്‍ ഏറ്റവും പ്രധാനം എന്ന് തെളിയിക്കുകയാണ് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പിഞ്ചു കുട്ടികള്‍. മാസങ്ങള്‍ക്ക് മുമ്പ് തൈക്കാട് ഗവണ്‍മെന്റ് അമ്മത്തൊട്ടില്‍ സന്ദര്‍ശിച്ച കുട്ടികള്‍ തന്നെ മുന്നോട്ടുവച്ച ആശയമാണ് അവിടത്തെ കുരുന്നുകള്‍ക്ക് പോഷകാഹാരമെത്തിക്കാന്‍ സഹായിക്കുക എന്നത്.കുട്ടികള്‍ തന്നെ കേക്കുകള്‍ ബേക്ക് ചെയ്തു കാര്‍ണിവല്‍ നടത്തിയും സ്വരൂപിച്ച 7.5 ലക്ഷം രൂപ ഔദ്യോഗികമായി തൈക്കാട് അമ്മത്തൊട്ടിലില്‍ ബഹുമാനപ്പെട്ട മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ കുട്ടികള്‍ കൈമാറി.
ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ മന്ത്രിക്കൊപ്പം കേരള ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി, ജോയിന്റ് സെക്രട്ടറി മീര ദര്‍ശക്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സപ്‌നു ജോര്‍ജ്, ഡയറകര്‍ ഓഫ് അക്കാഡമിക്‌സ് റിച്ചാര്‍ഡ് ഹില്‍ബ്രാന്‍ഡ്, വൈസ് പ്രിന്‍സിപ്പല്‍ രമ പിള്ള എന്നിവര്‍ പങ്കെടുത്തു.
20 വര്‍ഷം പിന്നിടുന്ന തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ആഹ്ലാദ നിമിഷമാണിതെന്ന് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സപ്‌നു ജോര്‍ജ് പറഞ്ഞു. ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി കേരളത്തില്‍ ആദ്യം എത്തിച്ച സ്‌കൂളാണ് ട്രിന്‍സ്. 2003ല്‍ സ്ഥാപിതമായ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ പാഠ്യപദ്ധതി കൂടാതെ ഐസിഎസ്ഇ സിലബസും ഉണ്ട്. 1:20 അധ്യാപകവിദ്യാര്‍ത്ഥി അനുപാതവും മികച്ച പാഠൃ പദ്ധതിയും പ്രഗല്‍ഭ അധ്യാപകരും ആണ് ട്രിന്‍സില്‍ ഉള്ളത്.
ട്രിന്‍സ് ഗ്രൂപ്പിന്റെ കൊച്ചി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പൂക്കാട്ടുപടിയിലാണു ക്യാംപസ്. മാര്‍ച്ചില്‍ തുടങ്ങിയ സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു. കൊച്ചി ചാര്‍ട്ടര്‍ സ്‌കൂളിനോട് ചേര്‍ന്നാണ് ക്യാംപസ് ആരംഭിച്ചത്.