ബ്രഹ്‌മപുരത്തെ വിഷപ്പുക ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും; ഐഎംഎ
Sun, 12 Mar 2023

കൊച്ചി : ബ്രഹ്‌മപുരത്തെ വിഷപ്പുക ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎ. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി പ്രസിഡന്റ് ശ്രീനിവാസ കമ്മത്ത് വിശദീകരിച്ചു.