LogoLoginKerala

സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണമെന്ന് സിഎജി റിപ്പോര്‍ട്ട്

 
medicine

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണമെന്ന് സിഎജി റിപ്പോര്‍ട്ട്. 26 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവധി കഴിഞ്ഞ കാരണം വിതരണം നിര്‍ത്തി വയ്‌ക്കേണ്ടിയിരുന്ന 4 കോടി രൂപയുടെ മരുന്നുകളാണ് ആശുപത്രിയില്‍ എത്തിയത്. 2016- 2022 കാലഘട്ടത്തില്‍ എത്തിയ മരുന്നുകളാണ് ഇവ. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലുള്‍പ്പെടെ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ അനാസ്ഥ കാണിച്ചതായി സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.