LogoLoginKerala

നിപയില്‍ കോഴിക്കോടിന് ആശ്വാസം; ചികിത്സയിലുള്ള കുട്ടിയടക്കം രണ്ട് പേര്‍ക്ക് രോഗമുക്തി

 
nipha

നിപ വൈറസ് ബാധയില്‍ നിന്ന് കേരളം കരകയറുന്നു. നിലവില്‍ ചികിത്സയിലുള്ള 9 വയസുകാരന്‍റേത് ഉ‍ള്‍പ്പെടെ രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. രണ്ടു പരിശോധനകള്‍ നടത്തുകയും രണ്ടിലും ഫലം നെഗറ്റീവാകുകയും ചെയ്തതോടെ കോ‍ഴിക്കോട് നിപ മുക്തമാകുകയാണ്.

ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ മകൻ, ഭാര്യാ സഹോദരൻ എന്നിവരാണ് രോഗമുക്തരായത്. വെൻ്റിലേറ്ററിലായ 9 വയസ്സുകാരൻ 2 ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 216 പേ​രെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി.

വ്യാ​ഴാ​ഴ്ച സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത് 649 പേ​ർ മാത്രമാണ്. പു​തു​താ​യി ആ​രെ​യും സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ൽ വ​ലി​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.