LogoLoginKerala

വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിച്ചുനോക്കൂ.. മാറ്റം നിങ്ങളെ ഞെട്ടിക്കും!

 
amla

നെല്ലിക്ക ഒരു ഔഷധമാണെന്ന് നമുക്കറിയാം. നെല്ലിക്കകഴിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ ധാരാളം വിറ്റമിന്‍സും മിനറല്‍സും അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിനും അരോഗ്യത്തിനും അതുപോലെ, മുടിയുടെ ആരോഗ്യത്തിനും നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. നെല്ലിക്ക ജ്യൂസ് എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളാണുള്ളതെന്ന് അറിയാമോ? നമുക്ക് നോക്കാം. 

20 Health Benefits of Amla From Your Hair to Your Stomach

രാവിലെ വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നമ്മളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട് എന്നാണ് വിദഗ്ദര്‍ പറയുന്നത്. നെല്ലിക്ക ജ്യൂസില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നു. ഇത് ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ, മെറ്റബോളിസം കൂട്ടുന്നതിനും സഹായിക്കുന്നു. ശരീരത്തില്‍ മെറ്റബോളിസം കൂടിയാല്‍ ശരീരഭാരം കുറയുന്നതായിരിക്കും. അതുപോലെ, വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിച്ചാല്‍ ഇതിന് കൊഴുപ്പും കൊളസ്ട്രോളും കുറയ്ക്കാനുള്ള ശേഷി ഉണ്ട് എന്നാണ് പറയുന്നത്.

Amla Juice: The Natural Path Towards Weight Loss - Tikli

ശരീരത്തിനകം വൃത്തിയാക്കി മാലിന്യങ്ങള്‍ പുറംതള്ളുന്നത് നല്ലതാണ്. ഇതിനായി പല ആഹാരങ്ങളും ഉണ്ട്. ഇത്തരത്തില്‍ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ എന്നും കഴിക്കാന്‍ തുടങ്ങിയാല്‍ നമ്മളുടെ ശരീരത്തില്‍ നിന്നും വിഷമയമായ വസ്തുക്കളെല്ലാം തന്നെ നീക്കം ചെയ്യപ്പെടുന്നു. ശരീരം വൃത്തിയാകുന്നു.

Amla Juice: How to make the healthy beverage? | HealthShots

ഇനി നെല്ലിക്ക ജ്യൂസില്‍ അമിതമായി കരോറ്റിന്‍ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പ്രായമാകും തോറും കണ്ണിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ കണ്ണിലെ മൂടികെട്ടലെല്ലാം കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. കാഴ്ച പ്രശ്നമുള്ളവര്‍ക്ക് നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.

सुबह खाली पेट आंवला खाने के फायदे - Amla Khane ke Fayde, Amla Juice ke  Fayde | POPxo Hindi

കൂടാതെ എന്നും നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ ഊര്‍ജം കൂട്ടുന്നതിന് സഹായിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം, ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് നല്ലപോലെ ഊര്‍ജം ലഭിക്കാന്‍ സഹായിക്കുന്നുണ്ട്.

Amla mint ginger juice, Indian Gooseberry juice. Detox drink Recipe by  Rubina Dodhia - Cookpad

ഇതൊന്നും കൂടാതെ നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. എന്നും രാവിലെ വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കുടിക്കുന്നവരില്‍ രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. ഇവര്‍ക്ക് ഏത് കാലാവസ്ഥയിലും നല്ല ആരോഗ്യം ഉണ്ടായിരിക്കും. പെട്ടെന്ന് പെട്ടെന്ന് അസുഖങ്ങള്‍ വരാതിരിക്കാനും ഇത് സഹായിക്കും. കാരണം, ഇതില്‍ വിറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.