LogoLoginKerala

വിട്ടുമാറാത്ത തൊണ്ടവേദനയാണോ? പ്രതിവധി ഇതാ!

 
ginger, lemon, honey

ഞ്ഞുകാലമാണ്, കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ഈ സമയത്ത് ഏവരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തൊണ്ടവേദന. വിട്ടുമാറാത്ത തൊണ്ടവേദനയാണ് ഇപ്പോള്‍ പലരുടേയും പ്രശ്‌നം. ഇത് മാത്രമല്ല വിട്ടുമാറാത്ത ചുമ കാരണം ഉണ്ടാവുന്ന തൊണ്ടയിലെ കരകരപ്പ്, മറ്റ് ബുദ്ധിമുട്ടുകള്‍ എന്നിവ മാറ്റാന്‍ ഒരു ഉഗ്രന്‍ ഔഷധക്കൂട്ടുണ്ട്. വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന ഒരു പ്രകൃതിദത്തമായ മരുന്നാണിത്.

നമുക്കറിയാം തൊണ്ടയില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുന്ന ഒന്നാണ് ഇഞ്ചി, അതുപോലെ നാരങ്ങ നീര്, തേന്‍ എന്നിവയും നിരവധി ഔഷധഗുണങ്ങള്‍ അടങ്ങിയതാണ്. ഇതി മൂന്നും ഉപയോഗിച്ച് എങ്ങനെ ഒരു മരുന്ന് തയ്യാറാക്കാം എന്ന് നോക്കാം.

അര കപ്പ് പഞ്ചസാര ഒരു പാനിലിട്ട് പഞ്ചസാര അലിഞ്ഞ് കാരമെല്‍ ആകുന്നത് വരെ ചൂടാക്കുക. തീ അണച്ച ശേഷം ഇതിലേക്ക് ഇഞ്ചി ഗ്രേറ്റ് ചെയ്ത് അതില്‍ നിന്ന് എടുത്ത 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി നീര് ഒഴിക്കുക. അതിന് ശേഷം 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും, 2 ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഒരു പാത്രത്തില്‍ അല്‍പ്പം എണ്ണ തടവി അതിലേക്ക് ചെറിയ വട്ടത്തില്‍ ഈ പാനീയം ഒഴിക്കാം. ചൂട് മാറിയ ശേഷം മിഠായി പോലെ കഴിക്കാവുന്നതാണ്.