എച്ച്3എന്‍2 വൈറസ് ബാധ; ഇന്ത്യയില്‍ ആദ്യമായി 2 മരണം
Fri, 10 Mar 2023

രാജ്യത്ത് ആദ്യമായി എച്ച്3എന്‍2 വൈറസ് ബാധയേറ്റ് മരണം. രണ്ട് പേര്‍ എച്ച്3എന്‍2 ബാധയേറ്റ് മരിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മരിച്ചവരില്‍ ഒരാള്‍ ഹരിയാന സ്വദേശിയും ഒരാള്‍ കര്‍ണാടകയിലെ ഹാസന്‍ സ്വദേശിയുമാണ്.
ഹാസന്‍ സ്വദേശി ഹിരേ ഗൗഡ (82) മാര്‍ച്ച് ഒന്നിനാണ് മരിച്ചത്. ഇതിന് ശേഷമാണ് ഇദ്ദേഹത്തിന് എച്ച്3എന്‍2 വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനി ബാധിച്ചതോടെ ഫെബ്രുവരി 24നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്ത്മ- ബിപി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഇദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്നുന്നു എന്നാണ് റിപ്പോര്‍ട്ട്.