സുസുക്കിയുടെ കൊടുങ്കാറ്റ് ഹയാബൂസയുടെ ബുക്കിംഗ് പുനരാരംഭിച്ചു

ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഈ 101 യൂണിറ്റുകളും വിറ്റു തീര്‍ന്നിരുന്നു. ഇതോടെ കമ്പനി താല്‍ക്കാലികമായി ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബുക്കിംഗ് വീണ്ടും ആരംഭിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ കൊടുങ്കാറ്റെന്ന് അറിയപ്പെടുന്ന ബൈക്കാണ് ഹയാബൂസ. 2021 മോഡല്‍ ഹയബൂസ ഈ ഏപ്രില്‍ 26നാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ആദ്യ ബാച്ചില്‍ 101 ബൈക്കുകളാണ് ഉണ്ടായിരുന്നത്. ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ഈ 101 യൂണിറ്റുകളും വിറ്റു തീര്‍ന്നിരുന്നു. ഇതോടെ കമ്പനി താല്‍ക്കാലികമായി ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബുക്കിംഗ് വീണ്ടും ആരംഭിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

1,00,000 രൂപ നല്‍കി ഡീലര്‍ഷിപ്പുകള്‍വഴിയും ഓണ്‍ലൈന്‍ ആയും ബൈക്ക് ബുക്ക് ചെയ്യാം. 16.4 ലക്ഷം രൂപയാണ് പുത്തന്‍ ഹയാബൂസയുടെ ദില്ലി എക്‌സ് ഷോറൂം വില. ഇപ്പോള്‍ ബുക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഓഗസ്റ്റില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 1,340 സിസി, നാല് സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. കഴിഞ്ഞ തലമുറ വാഹനത്തില്‍ കാണപ്പെട്ടിരുന്ന എഞ്ചിന്‍ തന്നെയാണിത്. എന്നാല്‍ നിരവധി മാറ്റങ്ങള്‍ എഞ്ചിനില്‍ സുസുക്കി വരുത്തിയിട്ടുണ്ട്.