LogoLoginKerala

കുവൈത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന് നിയന്ത്രണം

 
kuwait

കുവൈത്ത് സിറ്റി: മീഥൈല്‍ ആല്‍ക്കഹോള്‍ ഇറക്കുമതി, പ്രദര്‍ശനം, വില്‍പന, പ്രചാരണം എന്നിവക്ക് കുവൈത്തില്‍ കര്‍ശന നിയന്ത്രണം. കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവ മീഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗത്തിന് അനുമതി വാങ്ങണമെന്ന് വാണിജ്യ-വ്യവസായ മന്ത്രിയും കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അഫയേഴ്സ് സഹമന്ത്രിയുമായ മാസന്‍ അല്‍ നഹെദ് ഉത്തരവിട്ടതായി അല്‍ അന്‍ബ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.