LogoLoginKerala

കരിപ്പൂർ വിമാനാപകടം: ഒരു യാത്രക്കാരനെ കാണാനില്ല; ദുബായില്‍ നിന്ന് വിമാനം കയറിയെന്ന് ബന്ധുക്കൾ

ദുരന്തമുണ്ടായ വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കള് മലപ്പുറം ജില്ലാ കലക്ടര്ക്ക് കലക്ടര്ക്ക് പരാതി നല്കി. കുറ്റിപ്പുറം ചോയിമഠത്തില് ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന് പരാതിപ്പെട്ടു. അപകടത്തില്പ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില് ഹംസയുടെ പേരുണ്ടായിരുന്നു. പട്ടികയില് നൂറാമതായാണ് അദ്ദേഹത്തിന്റെ പേരുള്ളത്. മരിച്ചവരുടെ പട്ടികയിലും അദ്ദേഹത്തിന്റെ പേരില്ല. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളില് തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ലെന്നും ബന്ധുക്കള്. വളരെ ഗുരുതരമായി പരിക്കേറ്റവരെ ബേബി മെമ്മോറിയല് ആശുപത്രിയിലും മെഡിക്കല് കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, കരിപ്പൂരില് വിമാനം തകര്ന്ന് മരിച്ചവരുടെ എണ്ണം 19 …
 

ദുരന്തമുണ്ടായ വിമാനത്തിലെ ഒരു യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കള്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കലക്ടര്‍ക്ക് പരാതി നല്‍കി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെക്കുറിച്ച് വിവരമില്ലെന്ന് സഹോദരന്റെ മകന്‍ പരാതിപ്പെട്ടു.

അപകടത്തില്‍പ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ ഹംസയുടെ പേരുണ്ടായിരുന്നു. പട്ടികയില്‍ നൂറാമതായാണ് അദ്ദേഹത്തിന്റെ പേരുള്ളത്. മരിച്ചവരുടെ പട്ടികയിലും അദ്ദേഹത്തിന്റെ പേരില്ല. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ലെന്നും ബന്ധുക്കള്‍. വളരെ ഗുരുതരമായി പരിക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം, കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. 172 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 16 പേരുടെ നില ഗുരുതരമാണ്. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും നടത്തുക.