LogoLoginKerala

ഐപിഎൽ: ചൈനീസ് കമ്പനി ‘വിവോ’ പുറത്ത് ?

യുഎഇയിൽ അടുത്തമാസം തുടങ്ങുന്ന ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് ടൈറ്റിൽ സ്പോൺസറായ ‘വിവോ’ പിന്മാറുമെന്ന് സൂചന. ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിനിടയിലും ചൈനീസ് കമ്പനിയുമായുള്ള കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തുടരുന്നതിനെതിരെ ക്രിക്കറ്റ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർത്തിയതിനാലാണ് വിവോയുടെ പെട്ടെന്നുള്ള തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: 2020 ഐപിഎൽ മത്സരങ്ങൾ ദുബായില്; അനുമതി നല്കി കേന്ദ്രം ഐപിഎൽ നടത്താൻ ബിസിസിഐ എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണു വിവോയുടെ പിൻമാറ്റം. കോവിഡ് പ്രതിസന്ധിക്കിടയിൽ ഈ വർഷത്തേക്കു …
 

യുഎഇയിൽ അടുത്തമാസം തുടങ്ങുന്ന ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് ടൈറ്റിൽ സ്പോൺസറായ ‘വിവോ’ പിന്മാറുമെന്ന് സൂചന. ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിനിടയിലും ചൈനീസ് കമ്പനിയുമായുള്ള കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തുടരുന്നതിനെതിരെ ക്രിക്കറ്റ് ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർത്തിയതിനാലാണ് വിവോയുടെ പെട്ടെന്നുള്ള തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: 2020 ഐപിഎൽ മത്സരങ്ങൾ ദുബായില്‍; അനുമതി നല്‍കി കേന്ദ്രം

ഐപിഎൽ നടത്താൻ ബിസിസിഐ എല്ലാ ഒരുക്കങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണു വിവോയുടെ പിൻമാറ്റം. കോവിഡ് പ്രതിസന്ധിക്കിടയിൽ ഈ വർഷത്തേക്കു പുതിയ പ്രായോജകരെ കണ്ടെത്തൽ ഇനി ബിസിസിഐക്കു തലവേദനയാകും. അതേസമയം പിൻമാറ്റത്തെപ്പറ്റി ബിസിസിഐയോ വിവോയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also Read: ട്രഷറി അഴിമതി കേസില്‍ ബിജുലാലിനെ അറസ്റ്റ് ചെയ്തു

ഐപിഎൽ സ്പോൺസർ ചെയ്യാൻ 2199 കോടി രൂപയുടെ 5 വർഷത്തെ കരാറാണു 2017ൽ ബിസിസിഐയും വിവോയും ഒപ്പിട്ടത്. 440 കോടി രൂപ ഓരോ സീസണിലും വിവോ ബിസിസിഐക്കു നൽകണം. കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഇത്രയും വലിയ തുക നഷ്ടപ്പെടുന്നതു ബിസിസിഐക്കു താങ്ങാനാവില്ല. മാത്രമല്ല കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പുതിയ സ്പോൺസറെ കണ്ടെത്തുന്നതും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് വെല്ലുവിളിയാകും. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും വലിയ തുകയ്ക്ക് ആരെങ്കിലും മുന്നോട്ടു വരാനുള്ള സാധ്യതയും കുറവാണ്.

Also Read: അഫ്‌ഗാനിൽ ഐ.എസ് നടത്തിയ ചാവേറാക്രമണം; നേതൃത്വം മലയാളിക്ക്

ആരാധകരുടെ പ്രതിഷേധത്തെ തുടർന്നാണ് വിവോയുടെ പിന്മാറ്റം എന്നതിനാൽ നിയമപരമായി മുന്നോട്ടു പോകാനും ബിസിസിഐക്ക് കഴിയില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ