LogoLoginKerala

ജീസാന്‍ സാംതയില്‍ ഇനി വിളവെടുപ്പിന്റെ കാലം

 
soudi farmer mallus

ജീസാന്‍ സാംതയിലെ ടോയോട്ട ബാബ്ഗി കമ്പനിയിലെ കൂട്ടായ്മയിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു ആശയമായിരുന്നു ഒരു പച്ചക്കറി തോട്ടം...

ഗള്‍ഫ് എന്ന് കേട്ടാല്‍ മരുഭൂമിയും, ഈന്തപ്പനയും മാത്രം കണ്ടു പരിചയമുഉള്ള പ്രവാസികള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തരാവുകയാണ് ജീസാന്‍ ടോയോട്ട സാംതയിലെ ജീവനക്കാരായ ഒരു കൂട്ടം ചെറുപ്പക്കാര്‍. കൃഷിയില്‍ മുന്‍പരിചയം ഉള്ള എര്‍വിന്‍ എനാരിയോ എന്ന ഒരു ഫിലിപീനിയും, കൂടെ മലയാളി സുഹൃത്തുക്കളും ചേര്‍ന്നാണ് കണ്ണിനു കുളിര്‍മയേകുന്ന രീതിയിലേക്ക് ഈ മരുഭൂമിയെ മാറ്റിയെടുത്തത്. തക്കാളി, വെണ്ട വഴുതനങ്ങ, കപ്പ, കപ്പങ്ങ, പാവയ്ക്ക, മത്തന്‍,പയര്‍, ചോളം, മുരിങ്ങ,ചുരയ്ക്ക മഥുരകിഴങ്ങ് തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി പച്ചക്കറികള്‍ ഇവിടെ നട്ടു വളര്‍ത്തുന്നു.

farm


ഇങ്ങിനെ ഒരു ആശയം ഉടലെടുത്തപ്പോള്‍ പ്രധാന പ്രശ്‌നം ആയി നേരിടേണ്ടി വന്നത് നാടന്‍ വിത്തുകളുടെ അഭാവം തന്നെ ആയിരുന്നു. നാട്ടില്‍ നിന്നും അവധി കഴിഞ്ഞു തിരികെ വരുന്ന സുഹൃത്തുക്കളാണ് ആവശ്യമായ നാടന്‍ വിത്തുകള്‍ എത്തിച്ചുതരുന്നത്. വളരെ ചെറിയ രീതിയില്‍ തുടങ്ങിയ പച്ചക്കറി തോട്ടം ഇപ്പോള്‍ ഏകദേശം അര ഏക്കറോളം വ്യാപിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ആണ് ഇവര്‍. ഹാഷിം പെരുമ്പാവൂര്‍, വിനോദ് ഇടപ്പള്ളി, ആന്റണി ത്രിശൂര്‍, സിബി തിരുവല്ല, പ്രിന്‍സ് കോട്ടയം, ഹരി കായംകുളം എന്നിവരാണ് ഈ കൃഷിയില്‍ എര്‍വിന്‍ എന്ന ഫിലിപ്പീനി സുഹൃത്തിനു സഹായമായി കൂടെയുള്ളത്.

farm


ജോലിസമയം കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലും ആണ് കൃഷിക്ക് വേണ്ട വളവും മറ്റു പരിപാലനവും നടത്തുന്നത്. കമ്പനിയോട് ചേര്‍ന്നുകിടക്കുന്ന കമ്പനിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കൃഷി ചെയ്തുവരുന്നത്. സ്വദേശികളായവരും നല്ലയിനം പച്ചക്കറികള്‍ക്കായി ഇവരെ സമീപിക്കാറുണ്ട്. കൃഷിയോട് താല്പര്യമുള്ള മലയാളികളും സ്വദേശികളും ഇവിടെ വന്നാല്‍ വിത്തുകള്‍ സൗജന്യമായി നല്‍കുമെന്നും ഇവര്‍ പറയുന്നു.
ഒഴിവു സമയങ്ങളില്‍ വിനോദമായി തുടങ്ങിയ കൃഷി വിപുലീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍. നിരവധി മലയാളികള്‍ ഇതിനോടകം ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ പച്ചക്കറി കൃഷി കൂടുതല്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുന്നതെന്നും ഇവര്‍ പറയുന്നു. ചീര,പടവലം, തുടങ്ങിയ പച്ചക്കറി വിത്തുകളും കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

farm

ശാസ്ത്രീയമായ രീതിയില്, തികച്ചും യാതോരുവിത കീടനാഷിനിയുടെയും സഹായമില്ലാതെയാണ് ഇവിടെ ഇവര്‍ പച്ചക്കറിത്തോട്ടം തയ്യാറാക്കിയിട്ടുള്ളത്. മാത്രമല്ല ആദ്യത്തെ വിളവെടുപ്പിനു തന്നെ ധാരാളം ഭലം കിട്ടിയപ്പോള്‍ ഇവര്‍ ഇതൊരു വിനോദമായി കണ്ടിരിക്കുകയാണ്. കടകളില്‍ നിന്നും കിട്ടുന്ന പച്ചക്കറികള്‍ വിഷാംശം ഉള്ളതാണെന്നും, വളര്‍ന്നു വരുന്ന തലമുറ ഇതൊരു മാതൃകയായി കാണണമെന്നും ഇവര്‍ പറയുന്നു. എന്തായാലും ഇവര്‍ നാട്ടുകാര്‍ക്ക്
സൗജന്യമായിട്ടാണ് പച്ചക്കറികള്‍ ഇപ്പോള്‍ കൊടുക്കുന്നത്.