LogoLoginKerala

പൊതുസ്ഥലത്ത് മദ്യപാനം; മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ അബുദാബിയില്‍ അറസ്റ്റില്‍

 
drinks

പരസ്യമായി പൊതുയിടങ്ങളില്‍ ഇരുന്ന് മദ്യപിച്ചതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ പിടിയില്‍. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്ന പ്രവണതകള്‍ വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കിയത്. ലേബര്‍ ക്യാമ്പ്, ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന. താമസസ്ഥലങ്ങള്‍ക്ക് സമീപം തുറസ്സായ സ്ഥലങ്ങളില്‍ മദ്യപിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. പരസ്യ മദ്യപാനത്തിന്‍റെ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. കോടതി വിധി അനുസരിച്ച്‌ തടവുശിക്ഷയോ പിഴയോ ഇവ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കും. കഴിഞ്ഞ ദിവസം മുസഫ ഷാബിയ 12ല്‍ നടത്തിയ പരിശോധനയിലാണ് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ പിടിയിലാകുന്നത്. വ്യക്തിഗത ആവശ്യത്തിനു മദ്യം വാങ്ങാൻ (മുസ്‌ലിം അല്ലാത്തവര്‍ക്ക്) യുഎഇയില്‍ അനുമതിയുണ്ട്. താമസസ്ഥലത്തോ അംഗീകൃത ഹോട്ടലിലോ ടൂറിസം കേന്ദ്രങ്ങളിലോ മദ്യപിക്കാം. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ഇരുന്ന് മദ്യപിക്കരുതെന്നാണ് നിയമം.