LogoLoginKerala

ഷാര്‍ജയില്‍ പാലക്കാട് സ്വദേശിയായ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു

 
murder

ഷാര്‍ജ: ഷാര്‍ജയില്‍ പാലക്കാട് സ്വദേശിയായ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് (36) മരിച്ചത്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്. പാകിസ്താന്‍ സ്വദേശി പോലീസ് പിടിയിലായി.

ഷാര്‍ജ ബുതീനയില്‍ ഞായറാഴ്ച രാത്രി 12.30നായിരുന്നു സംഭവം. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരായ ഹക്കീം സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു. പ്രകോപിതനായ പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു.