LogoLoginKerala

പ്രവാസി ഭാരതീയ ദിവസ്; നോര്‍ക്ക ന്യൂസ് ലെറ്റര്‍ പുറത്തിറക്കി എം എ യൂസഫലി

 
NORCA
പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് എം.എ യൂസഫ് അലി പറഞ്ഞു

പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് പുന:പ്രസിദ്ധീകരിച്ച നോര്‍ക്ക ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍ നടക്കുന്ന ബ്രില്ല്യന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വൈസ് ചെയര്‍മാനും വ്യവസായിയുമായ എം.എ യൂസഫ് അലിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. 'Norka at a glance' എന്ന കലണ്ടറിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്സ് നേടിയ പ്രധാന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് കലണ്ടര്‍ പുറത്തിറക്കിയത്. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ന്യൂസ് ലെറ്ററിന്റേയും കലണ്ടറിന്റേയും ആദ്യ പതിപ്പുകള്‍ ഏറ്റുവാങ്ങി.

പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് എം.എ യൂസഫ് അലി പറഞ്ഞു. ഇതര സംസ്ഥാനങ്ങള്‍ക്ക് ഇവ മാതൃകയാക്കാം. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ഷേമപദ്ധതികളെക്കുറിച്ചും പ്രവാസലോകത്തിന് അറിവ് പകരാന്‍ നോര്‍ക്ക ന്യൂസ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനേഴാമത് പ്രവാസി ഭാരതീയ സമ്മേളനം നടക്കുന്ന വേദിയില്‍ തന്നെ ന്യൂസ് ലെറ്ററും അച്ചീവ്മെന്റ്സ് കലണ്ടറും പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന് പി.ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.