LogoLoginKerala

സൗദി അറേബ്യയുടെ വടക്കന്‍ മേഖലയില്‍ ശക്തമായ മഞ്ഞുവീഴ്ച; ഇന്ന് മുതല്‍ ശൈത്യം കൂടും

 
soudi arebia snow

റിയാദ്: സൗദി അറേബ്യയുടെ വടക്കന്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ച. ചൊവ്വാഴ്ച രാത്രി മുതല്‍ തുടങ്ങിയ മഞ്ഞുവീഴ്ച ബുധനാഴ്ച രാവിലെ വരെ തുടര്‍ന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ ശൈത്യം കൂടുമെന്നാണ് റിപ്പോര്‍ട്ട്. തബൂക്കിലെ അല്‍ലൗസ് മലനിരകളില്‍ വീണ്ടും മഞ്ഞ് വീഴ്ചയുണ്ടായി.

ഒരാഴ്ച മുമ്പ് സമാനമായ നിലയില്‍ അല്‍ലൗസ് മലനിരകളില്‍ ശക്തമായ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. മലനിരകളാകെ വെള്ളപുതച്ച നിലയിലാണ്. പ്രദേശത്ത് തണുപ്പും ശക്തമായിട്ടുണ്ട്. തബൂക്കിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ആളുകള്‍ മലനിരകള്‍ മഞ്ഞ് പുതച്ചത് കാണാനെത്തുന്നുണ്ട്.

മേഖലയില്‍ ഇന്ന്  മുതല്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തബൂക്ക്, അല്‍ജൗഫ്, ഹായില്‍, ഉത്തര അതിര്‍ത്തി പ്രവിശ്യകളില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി മുതല്‍ അഞ്ചു ഡിഗ്രി വരെയായി കുറയും.