LogoLoginKerala

സൗദി അറേബ്യയില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ക്ക് അനുമതി

 
duty free shop

റിയാദ്: സൗദി അറേബ്യയുടെ പ്രവേശന കവാടങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് അനുമതി. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ ഉള്‍പ്പടെ സൗദി അറേബ്യയിലേക്ക് കടക്കുന്ന ഇടങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ തുടങ്ങാന്‍ സൗദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ അംഗീകാരം നല്‍കി. ഉത്പാദിപ്പിക്കുന്ന രാജ്യം ഏതെന്ന് രേഖപ്പെടുത്തിയ വിദേശ സാധനങ്ങള്‍ കസ്റ്റംസ് തീരുവ ഒടുക്കാതെ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകളില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യാന്‍ നിയമം അനുവദിക്കുന്നു.

കര, വ്യോമ, കടല്‍ മാര്‍ഗേണ യാത്രക്കാര്‍ വന്നുപോകുന്ന കേന്ദ്രങ്ങളില്‍ ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമ വ്യവസ്ഥകളുടെയും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ ഔദ്യോഗിക ഗസറ്റായ 'ഉമ്മുല്‍ ഖുറ' വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.