LogoLoginKerala

സ്‌കൂളുകളില്‍ നിന്നും കുട്ടികളെ നേരത്തെ വീടുകളിലേക്ക് അയച്ചു; യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു

 
uae

അബുദാബി: മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. രാജ്യത്തെ ചില മേഖലകളില്‍ സ്‌കൂളുകളില്‍ നിന്ന് നേരത്തെ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് അയച്ചു. ഷാര്‍ജയിലെ കല്‍ബയിലും ഫുജൈറയിലുമുള്ള ചില സ്‌കൂളുകളാണ് പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയത്.

കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലാണ് ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുന്നതെന്നും ഫീല്‍ഡ് ട്രിപ്പുകള്‍ റദ്ദാക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് അയച്ച മെസേജുകളിലും ഇ-മെയില്‍ സന്ദേശങ്ങളിലും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 'ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്ത് വ്യത്യസ്ത തീവ്രതകളിലുള്ള മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.