ഒമാനിലെ സീബില്‍ ബസപകടം; 22 പേര്‍ക്ക് പരുക്ക്
Tue, 17 Jan 2023

ഒമാന്‍: സീബില്‍ ബസപകടത്തില്‍പെട്ട് 22 പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. മസ്‌കത്ത് ഗവര്‍ണറേറ്റിലെ വിലായത്ത് സീബിലാണ് അപകടം നടന്നത്. ബസില്‍ 25 യാത്രക്കാരുണ്ടായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റവര്‍രെ ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യസഹായം നല്‍കിയതായി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.