റിയാദില്‍ കെട്ടിടത്തില്‍ തീപിടുത്തം; 3 മലയാളികളടക്കം 7 പേര്‍ മരിച്ചു

റിയാദ്- റിയാദില്‍ കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ 3 മലയാളികള്‍ അടക്കം 7 ഇന്ത്യക്കാര്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍. മറ്റു നാല് പേരില്‍ രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും ഒരു ഗുജറാത്ത് സ്വദേശിയും ഒരു മഹാരാഷ്ട്ര സ്വദേശിയുമാണ്. മധുരൈ സ്വദേശി സീതാറാം രാജഗോപാല്‍ (36), ചെന്നൈ സ്വദേശി കാര്‍ത്തിക് (41), ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ്‌കുമാര്‍ (36), മുംബൈ സ്വദേശി അസ്ഹര്‍ അലി (26) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
പുലര്‍ച്ചെ ഒന്നരയോടെയാണ് തീപ്പിടുത്തമുണ്ടായത്. താത്കാലികമായി നിര്‍മിച്ച റൂമിലെ എസി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അറിയുന്നത്. പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.
മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്.