സ്വര്‍ണക്കടത്ത് കേസ്: സ്വപ്ന,സരിത് എന്നിവരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും അന്വേഷണ സംഘത്തിന് യു.എ.പി.എ ചുമത്തുവാനുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന,സരിത്എന്നിവരുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ നല്‍കിയ ജാമ്യാപേക്ഷകള്‍ ആണ് കോടതി വീണ്ടും പരിഗണിക്കുന്നത്.

അതേസമയം പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത് ജാമ്യ ഹര്‍ജികള്‍ തള്ളിയ എന്‍.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ്. ഇതിനൊപ്പം കോടതി ഇന്ന് ജലാല്‍, മുഹമ്മദ് ഷാഫി, റബിന്‍സ്, കെ.ടി.റമീസ് എന്നിവരുടെ ഹര്‍ജികളും. ഇവര്‍ സ്വര്‍ണക്കടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ്. ഇവര്‍ക്കെതിരെ കേസില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും അന്വേഷണ സംഘത്തിന് യു.എ.പി.എ ചുമത്തുവാനുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.