24 C
Kochi
Monday, December 6, 2021

ഗൗതം ഗംഭീറിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്; വധഭീഷണി ഉയരുന്നത് രണ്ടാം തവണ

Must read

‘ഞങ്ങള്‍ നിങ്ങളെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നു, പക്ഷേ നിങ്ങള്‍ ഇന്നലെ രക്ഷപ്പെട്ടു. നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളും കുടുംബവും രാഷ്ട്രീയത്തില്‍ നിന്നും കാശ്മീര്‍ പ്രശ്നത്തില്‍ നിന്നും അകന്നു നില്‍ക്കണമെന്നാണ് ഇ മെയിലില്‍ പറയുന്നു.

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ വീണ്ടും വധഭീഷണി. ഉടന്‍ വധിക്കുമെന്ന് കാണിച്ചാണ് വീണ്ടും ഭീഷണിക്കത്ത് എത്തിയത്. ആദ്യത്തെ ഭീഷണി സന്ദേശമെത്തിയ ഐസിസ് കാശ്മീര്‍ എന്ന ഐഡിയില്‍ നിന്നാണ് രണ്ടാമത്തെ ഇ മെയിലും അയച്ചിരിക്കുന്നത്.

‘ഞങ്ങള്‍ നിങ്ങളെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നു, പക്ഷേ നിങ്ങള്‍ ഇന്നലെ രക്ഷപ്പെട്ടു. നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളും കുടുംബവും രാഷ്ട്രീയത്തില്‍ നിന്നും കാശ്മീര്‍ പ്രശ്നത്തില്‍ നിന്നും അകന്നു നില്‍ക്കണമെന്നാണ് ഇ മെയിലില്‍ പറയുന്നു.

അതേസമയം നേരത്തെ തനിക്കും കുടുംബത്തിനും ഐസിസ് തീവ്രവാദികളുടെ വധഭീഷണി ഉണ്ടെന്നായിരുന്നു ഗൗതം ഗംഭീര്‍ അറിയിച്ചത്. തുടര്‍ന്ന് ഡല്‍ഹി പൊലീസിനെ സമീപിച്ചിരുന്നു. ശേഷം ഗംഭീറിന്റെ വീടിന് സുരക്ഷ വര്‍ദിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ഇ മെയില്‍ ലഭിച്ചത്.

More articles

Latest article