30 C
Kochi
Saturday, January 22, 2022

മയക്കുമരുന്ന് നല്‍കി മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 4 പേര്‍ പിടിയില്‍

Must read

ശീതളപാനീയത്തിലും മദ്യത്തിലും യുവതിയ്ക്ക് മയക്കുമരുന്ന് നൽകി പിന്നീട് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം

കൊച്ചി:കാക്കനാട്‌ ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന്‌ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ സലിംകുമാർ (33) , ലോഡ്‌ജ് ഉടമ ക്രിസ്‌റ്റീന, ഷെമീർ, അജ്‌മൽ എന്നിവരെയാണ്‌ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ്‌ ചെയ്തത്.
ഡിസംബർ ഒന്നുമുതൽ മൂന്നുവരെ തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പറയുന്നത്. കേസിൽ മുന്നേ ഒരാൾ പിടിയിലായിരുന്നു. മലപ്പുറം സ്വദേശിയായ ഇരുപത്തേഴുകാരിയുടെ പരാതിയിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

കാക്കനാട് വെച്ച് ഫോട്ടോഷൂട്ടിനായി യുവതി എത്തിയപ്പോൾ മുന്നേ പരിചയക്കരനായ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി കൊടുക്കുകയായിരുന്നു. പിന്നീട് ലോഡ്‌ജ് ഉടമ ക്രിസ്റ്റീനയുടെ സഹായത്തോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. ശീതളപാനീയത്തിലും മദ്യത്തിലും യുവതിയ്ക്ക് മയക്കുമരുന്ന് നൽകി പിന്നീട് അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം.

യുവതിയെ ബലാത്സംഗം ചെയ്‌തതിൻ്റെ ദൃശ്യങ്ങൾ ഇവർ ഫോണിൽ പകർത്തുകയും ഇത് കാണിച്ച്‌ വീണ്ടും ഭീഷണിപ്പെടുത്തുകയും,പീഡിപ്പിക്കുകയും ചെയ്‌തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇൻഫോപാർക്ക് പൊലീസാണ്. സംഭവത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇൻഫോപാർക്ക് പോലീസ് വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

 

 

More articles

Latest article