24 C
Kochi
Monday, December 6, 2021

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ അപ്പാര്‍ട്ട്‌മെന്റ് വിറ്റത് 17.58 കോടി രൂപയുടെ മോഹവിലയില്‍

Must read

ഈ മാസം 18 നാണ് അപാര്‍ട്ട്‌മെന്റിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ കഴിഞ്ഞത്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെ അപ്പാര്‍ട്ട്‌മെന്റ് വിറ്റത് മോഹവിലയില്‍. മുംബൈ അന്ധേരിയിലെ വീടാണ് 17.58 കോടി രൂപയ്ക്ക് വില്‍പന ചെയ്തത്. 2017 ഡിസംബറിലാണ് താരം ഈ അപാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്. അന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ വില 14.5 കോടി രൂപയായിരുന്നു.

മുംബൈയിലെ അന്ധേരിയില്‍ ‘റുസ്‌തോംജീ എലമെന്റ്‌സ്’ ജി-വിംഗിന്റെ 9-ാം നിലയിലാണ് അപാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്നത്. 2830 ചതുരശ്ര അടി
വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റാണ് വില്‍പന ചെയ്തത്.

ആഡംബര വില്ലകളുടെ വില്‍പന വര്‍ധിച്ചുവരുന്ന കാലഘട്ടമാണ് ഇപ്പോള്‍. ഈ മാസം 18 നാണ് അപാര്‍ട്ട്‌മെന്റിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ കഴിഞ്ഞത്.

More articles

Latest article