24 C
Kochi
Monday, December 6, 2021

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് എ.എസ് ഭീകരരുടെ വധഭീഷണി

Must read

ഇ-മെയില്‍ അയച്ച് ഭീഷണിപെടുത്തിയവരെ കണ്ടു പിടിക്കാന്‍ സമഗ്ര അന്വേഷണം ആരംഭിച്ചെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പി യുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ചൊവ്വാഴ്ച്ച രാത്രി ഇ-മെയില്‍ വഴിയാണ് ഇദ്ധേഹത്തിന് വധഭീഷണി ഉണ്ടായത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് 2018 ന്‍ വിരമിച്ച ഇദ്ധേഹം രാജ്യത്തിനു വേണ്ടി രണ്ട് ലോകകിരീടങ്ങള്‍ സ്വന്തമാക്കി. ക്രിക്കറ്റ് ലോകത്ത് നിന്ന പിന്‍ വാങ്ങിയ
ശേഷം രാഷ്ട്ട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. 2019-ല്‍ ഗൗതം ഗംഭീര്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഐ.എസ്.ഐ.എസ് കശ്മീരാണ് ഗൗതം ഗംഭീറിനെതിരേ  വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് പ്രാഥമിക നിഗമനമായി അറിയിച്ചു.

ഭീഷണി പുറത്തറിഞ്ഞതോടെ ഗൗതം ഗംഭീറിന്റെ വസതിയില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പെടുത്തി. ഇ-മെയില്‍ അയച്ച് ഭീഷണിപെടുത്തിയവരെ കണ്ടു
പിടിക്കാന്‍ സമഗ്ര അന്വേഷണം ആരംഭിച്ചെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു. പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍
കൊണ്ടുവരുമെന്നും ഡി.സി.പി വ്യക്തമാക്കി.

More articles

Latest article