LogoLoginKerala

ഥാര്‍ അഞ്ച് ഡോര്‍ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

 
ഥാര്‍ അഞ്ച് ഡോര്‍ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

 

ഥാര്‍ അഞ്ച് ഡോര്‍ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള അഞ്ച് ഡോര്‍ പതിപ്പ് കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. 2020ല്‍ ലോഞ്ച് ചെയ്ത പുതിയ തലമുറ മഹീന്ദ്ര ഥാര്‍ ഓഫ്-റോഡ് മികച്ച വില്‍പ്പനയാണ് നേടുന്നത്. നിലവിലുള്ള മോഡല്‍ 3-ഡോറുകളും 4-സീറ്റ് കോണ്‍ഫിഗറേഷനുമായാണ് വരുന്നതെങ്കിലും, പുതിയത് ഉടന്‍ എത്തുമെന്നാണ് കമ്പനി പറയുന്നത്. അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാര്‍ 2023 ദില്ലി ഓട്ടോ എക്സ്പോയില്‍ ആദ്യമായി പരസ്യമായി പ്രത്യക്ഷപ്പെടുമെന്നും തുടര്‍ന്ന് വിപണിയില്‍ അവതരിപ്പിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൂടുതല്‍ പ്രായോഗികവും പരുക്കനുമായ എസ്യുവി ആവശ്യമുള്ള ഉപഭോക്താക്കളെയാണ് അഞ്ച് ഡോര്‍ മോഡല്‍ ലക്ഷ്യമിടുന്നത്. നിലവിലുള്ള പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, അഞ്ച് ഡോര്‍ മഹീന്ദ്ര ഥാറിന് നീളമുള്ള വീല്‍ബേസും അധിക പിന്‍ വാതിലുകളും ഉണ്ടായിരിക്കും. ഇതിന്റെ മൊത്തത്തിലുള്ള നീളം സാധാരണ രണ്ട് ഡോര്‍ ഥാറിനേക്കാള്‍ കൂടുതലായിരിക്കും. ഇതിന്റെ പിന്‍സീറ്റ് വിശാലവും ‘ബ്രേക്ക്ഓവര്‍’ ആംഗിള്‍ കുറയ്ക്കുന്നതുമായിരിക്കും. പൂര്‍ണ്ണമായും പുതിയ ബോഡി പാനലുകളുമായാണ് എസ്യുവി എത്തിയിരിക്കുന്നത്.