LogoLoginKerala

ഫിഫ ഖത്തർ 2022 ; ടിക്കറ്റിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി

 
ഫിഫ ഖത്തർ 2022 ; ടിക്കറ്റിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി

ഉപയോക്താക്കളെ ടിക്കറ്റുകളിലേക്ക് ആക്‌സസ് ചെയ്യാനും അവരുടെ വിവരങ്ങൾ മാറ്റാനും മറ്റുള്ളവർക്ക് എളുപ്പത്തിൽ അയയ്‌ക്കാനും പുതിയ ആപ്ലിക്കേഷനിലൂടെ സാധിക്കും

ദോഹ: ഖത്തർ 2022 ഫുട്ബോൾ ലോകകപ്പിനായി പുതിയ ടിക്കറ്റിംഗ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും സേവനം ലഭ്യമാകും. ഉപയോക്താക്കളെ ടിക്കറ്റുകളിലേക്ക് ആക്‌സസ് ചെയ്യാനും അവരുടെ വിവരങ്ങൾ മാറ്റാനും മറ്റുള്ളവർക്ക് എളുപ്പത്തിൽ അയയ്‌ക്കാനും പുതിയ ആപ്ലിക്കേഷനിലൂടെ സാധിക്കും.

ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡിഇസിസി) തുറക്കുന്ന രണ്ട് ടിക്കറ്റിംഗ് സെന്ററുകളിൽ ടിക്കറ്റുകളുടെ കൗണ്ടർ വിൽപ്പന ഒക്ടോബർ 18ന് ആരംഭിക്കും. ടിക്കറ്റുകൾ വാങ്ങിയ ആരാധകർക്ക് ടിക്കറ്റിംഗ് ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നും മൊബൈൽ ടിക്കറ്റുകൾ എങ്ങനെ ആക്‌സസ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു ഇമെയിൽ ഈ ആഴ്ച ലഭിക്കും