26 C
Kochi
Monday, October 25, 2021

‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത വ്യക്തി; കെ.ആര്‍ വിശ്വംഭരനെ കുറിച്ച് വേറിട്ട കുറിപ്പ്

Must read

ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ അദ്ദേഹത്തെ നേരില്‍ കാണാനും മമ്മൂട്ടി എത്തിയിരുന്നു.

കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും അന്തരിച്ച ഔഷധി ചെയര്‍മാന്‍ കെ.ആര്‍ വിശ്വംഭരനെ കുറിച്ചുള്ള കുറിപ്പുമായി മ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട്. മമ്മൂട്ടിയെ ‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ.ആര്‍ വിശ്വംഭരന്‍ ഐഎഎസ്. ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ അദ്ദേഹത്തെ നേരില്‍ കാണാനും മമ്മൂട്ടി എത്തിയിരുന്നു. സിനിമയ്ക്കും അകത്തും പുറത്തും മമ്മൂട്ടി അത്രമാത്രം ചേര്‍ത്തുനിര്‍ത്തിയ സൗഹൃദങ്ങളില്‍ ഏറ്റവും പ്രധാനിയായിരുന്നു ഔഷധി ചെയര്‍മാന്‍ വിശ്വംഭരന്‍.

‘ടാ ജിന്‍സെ, എന്റെ കയ്യില്‍ 100 പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടി കഴിഞ്ഞു. നീ മമ്മൂട്ടിയെ വിളിച്ചു പറ. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെട്ടില്ല. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാന്‍ സംഘടിപ്പിച്ചു വച്ചിരിക്കുന്നു എന്ന്..’- എന്നോട് ഇങ്ങനെ പറഞ്ഞ് രണ്ടു നാള്‍ കഴിഞ്ഞാണ് സാര്‍ അഡ്മിറ്റ് ആയ വിവരം അറിയുന്നത്.

എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. മമ്മൂക്കയെ ‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാള്‍.. ഞങ്ങളുടെ കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒരു ഡയറക്ടര്‍!’- മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് (ജിന്‍സ്) ഫേസ്ബുക്കില്‍ കുറിച്ചു.

More articles

Latest article