24 C
Kochi
Tuesday, December 7, 2021

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

Must read

വിടവാങ്ങിയത് ആറ് പതിറ്റാണ്ടിലേറെ മലയാള സംഗീതത്തെ ഭാവസാന്ദ്രമാക്കിയ പ്രതിഭ. നാനൂറിലേറെ സിനിമകളായി  ആയിരത്തോളംഗാനങ്ങള്‍ രചിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 3-45 ഓടെയായിരുന്നു അന്ത്യം.

6 ദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ നില വഷളാവുകയും ഇന്ന് പുലര്‍ച്ചെ
വീണ്ടും ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

വിടവാങ്ങിയത് ആറ് പതിറ്റാണ്ടിലേറെ മലയാള സംഗീതത്തെ ഭാവസാന്ദ്രമാക്കിയ പ്രതിഭ. ബി. ശിവശങ്കരന്‍നായര്‍ എന്നാണ് യഥാര്‍ഥ നാമം. നാനൂറിലേറെ സിനിമകളായി ആയിരത്തോളം ഗാനങ്ങള്‍ രചിച്ചു. സിനിമാ ഗാനങ്ങളും ലളിത-ഭക്തി ഗാനങ്ങളുമായി അയ്യായിരത്തിലേറെ ഗാനങ്ങള്‍ മലയാളത്തിനു സംഭാവന നല്‍കി. 1975ല്‍ പുറത്തിറങ്ങിയ അക്കല്‍ദാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ആദ്യ ഗാനം രചിച്ചു. രണ്ട് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടി.

More articles

Latest article