24 C
Kochi
Tuesday, December 7, 2021

കാർഷിക നിയമങ്ങൾ പിൻവലിച്ചേക്കും; ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

Must read

മൂന്നു കാർഷിക ബില്ലുകളും. ഇവ മൂന്നും റദ്ദു ചെയ്യുന്നത് ഉൾപ്പെടെയുള്ള ബില്ലുകളാണ് മൊത്തം 26 ബില്ലുകൾ

ന്യൂഡൽഹി : പുതിയ തീരുമാനവുമായി കേന്ദ്ര മന്ത്രി സഭ. കാർഷിക നിയമങ്ങൾ പിൻവലിക്കുവാനുള്ള ബില്ല് അവതരിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഏറെ വിവാദം സൃഷ്ടിച്ചവയായിരുന്നു മൂന്നു കാർഷിക ബില്ലുകളും. ഇവ മൂന്നും റദ്ദു ചെയ്യുന്നത് ഉൾപ്പെടെ മൊത്തം 26 ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആകെ 26 ബില്ലുകളാണ് ഇങ്ങനെ അവതരിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

കാർഷികോൽപന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നീ നിയമങ്ങളാണ് പിൻവലിക്കുക. കാർഷിക നിയങ്ങളെല്ലാം റദ്ദു ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നേ പ്രഖ്യാപനം നടത്തിയിരുന്നു .

സമരം ചെയ്യുന്നത് കർഷകർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു .എന്നാൽ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന തീരുമാനം  പ്രധാനമന്ത്രി പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും പാർലമെന്റിൽ ബിൽ വരണമെന്ന നിലപാടാണ് കർഷകർ മുന്നോട്ട് വെക്കുന്നത്.നവംബർ മാസം 29നാണ് പാർലമെന്റ് സമ്മേളനം തുടങ്ങുക

 

More articles

Latest article