26 C
Kochi
Monday, October 25, 2021

കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റില്‍ വീണു: ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

Must read

കുട്ടിയെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിലെ കുളിമുറിയില്‍ വെള്ളം നിറഞ്ഞ ബക്കറ്റില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

കൊച്ചി: കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്റെയും സോനയുടെയും മകള്‍ മീനാക്ഷിയാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മൂന്നിനു സോനയുടെ കരുമാലൂര്‍ മനയ്ക്കപ്പടിയിലെ വീട്ടിലായിരുന്നു അപകടം നടന്നത്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളിലെ കുളിമുറിയില്‍ വെള്ളം നിറഞ്ഞ ബക്കറ്റില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് സൗത്ത് കളമശേരി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. സഹോദരന്‍: ഉണ്ണിക്കുട്ടന്‍.

More articles

Latest article